earthquake

ഭൂട്ടാനിൽ വീണ്ടും ഭൂചലനം: റിക്ടർ സ്‌കെയിലിൽ 2.8 രേഖപ്പെടുത്തി; തുടർ ചലനങ്ങൾക്ക് സാധ്യത | earthquake

പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് 12.49 നാണ് ഭൂചലനം ഉണ്ടായത്.
Published on

തിംഫു: ഭൂട്ടാനിൽ വീണ്ടും ഭൂചലനം അനുഭവപെട്ടു(earthquake). റിക്ടർ സ്‌കെയിലിൽ 2.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഈ മേഖലയിൽ രാവിലെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്.

പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് 12.49 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിലാണെന്നും തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

Times Kerala
timeskerala.com