ആൻഡ്രോയിഡ് ഐ ഫോണിനേക്കാൾ സുരക്ഷിതം.! ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സ്പാം സന്ദേശങ്ങൾ കുറവെന്ന് സർവേ | Android Phones more safer than iOS

ഐഒഎസ് (iOS) ഉപയോക്താക്കളെ അപേക്ഷിച്ച് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 58% കുറവ് സ്കാം സന്ദേശങ്ങളാണ് ലഭിക്കുന്നത്
Android Phones more safer than iOS
Published on

ലോകമെമ്പാടുമുള്ള മൊബൈൽ തട്ടിപ്പുകൾ ഇന്ന് ഏറ്റവും വ്യാപകമായ ഡിജിറ്റൽ ഭീഷണികളിലൊന്നാണ്. കഴിഞ്ഞ 12 മാസത്തിനിടെ, കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് സൈബർ കുറ്റവാളികൾ ലോകമെമ്പാടും ഏകദേശം 400 ബില്യൺ ഡോളറോളം (നാൽപതിനായിരം കോടി രൂപ) തുക തട്ടിയെടുത്തതയാണ് റിപ്പോർട്ട്. സൈബർസുരക്ഷാ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ഗ്ലോബൽ ആന്റി-സ്കാം അലയൻസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് തട്ടിപ്പ് കണക്കുക്കൾ വിവരിക്കുന്നത്. കൃത്രിമ ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള സാമ്പത്തിക തട്ടിപ്പുകൾ ആഗോളതലത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആൻഡ്രോയിഡ് തങ്ങളുടെ മൾട്ടി-ലേയേർഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ്. (Android Phones more safer than iOS )

Google AI-യുടെ മികച്ച സാധ്യതകൾ ഉപയോഗിച്ച് കൊണ്ട് ആൻഡ്രോയിഡിന് ആയിരം കോടിയിലധികം സംശയാസ്പദമായ കോളുകളും സന്ദേശങ്ങളും തടയാൻ സാധിക്കുന്നുണ്ട്. ഗൂഗിളും യൂഗോവും (YouGov) ചേർന്ന് നടത്തിയ ഒരു സർവേയിൽ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വളരെ കുറച്ച് സ്‌കാം സന്ദേശങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അവരുടെ ഉപകരണങ്ങളുടെ സുരക്ഷയിൽ അവർ കൂടുതൽ ആത്മവിശ്വാസമുള്ളവരാണെന്നും കണ്ടെത്തി. ഐഒഎസ് (iOS) ഉപയോക്താക്കളെ അപേക്ഷിച്ച് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 58% കുറവ് സ്കാം സന്ദേശങ്ങളാണ് ലഭിക്കുന്നത്. മറുവശത്ത്, iPhone ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഉപയോക്താക്കളെ അപേക്ഷിച്ച് 65% കൂടുതൽ തട്ടിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നതാണ് കണ്ടെത്തി. കൂടാതെ, iPhone ഉപയോക്താക്കൾക്ക് അവരുടെ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങളെ “തികച്ചും ഫലപ്രദമല്ല” എന്ന് വിശേഷിപ്പിക്കാൻ 150% കൂടുതൽ സാധ്യതയുണ്ടായിരുന്നതായും പഠനം പറയുന്നു.

വിദഗ്ധരുടെ വിലയിരുത്തൽ: AI സംരക്ഷണത്തിൽ മുന്നിൽ ആൻഡ്രോയിഡ്

ആൻഡ്രോയിഡിന്റെ പ്രധാന സുരക്ഷാ സവിശേഷതകൾ പ്ലാറ്റ്‌ഫോമിലുടനീളം പ്രവർത്തിക്കുന്നു. Google Messages-ൽ, അയച്ചയാളുടെ വിശ്വാസ്യതയും സന്ദേശ ഉള്ളടക്കവും അടിസ്ഥാനമാക്കി അറിയപ്പെടുന്ന സ്പാം സന്ദേശങ്ങൾ സ്വയമേവ സ്പാം ഫോൾഡറിലേക്ക് നീക്കപ്പെടും. കൂടുതൽ സങ്കീർണ്ണമായ തട്ടിപ്പുകൾക്കായി, ഓൺ-ഡിവൈസ് AI ഉപയോഗിക്കുന്ന 'സ്‌കാം ഡിറ്റക്ഷൻ' (Scam Detection) സംവിധാനം സംശയാസ്പദമായ സംഭാഷണ രീതികൾ തിരിച്ചറിഞ്ഞ് തത്സമയ മുന്നറിയിപ്പുകൾ നൽകുന്നു. ഈ പ്രോസസ്സിംഗ് ഉപകരണം വിട്ട് പുറത്തേക്ക് പോകാത്തതിനാൽ ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമാണ്.

Android Phones more safer than iOS

ലെവിയാത്തൻ സെക്യൂരിറ്റി ഗ്രൂപ്പ് നടത്തിയ മറ്റൊരു പഠനത്തിൽ, പിക്‌സൽ 10 പ്രോ, സാംസങ് ഗാലക്സി Z ഫോൾഡ് 7, മോട്ടോറോള റേസർ+ 2025 എന്നിവ ഉൾപ്പെടുന്ന ആൻഡ്രോയിഡ് ഫോണുകൾ ഡീഫോൾട്ടായി ഏറ്റവും കൂടുതൽ ശക്തമായ തട്ടിപ്പ് പ്രതിരോധ സംവിധാനം ഒരുക്കുന്നുവെന്ന് കണ്ടെത്തി.

എങ്ങനെ ആൻഡ്രോയിഡ് തട്ടിപ്പുകൾ തടയുന്നു

ഫോൺ കോളുകൾ തടയുന്നതിനായി, 'ഫോൺ ബൈ ഗൂഗിള്‍'(Phone by Google) സ്വയമേവ സ്പാം കോളുകൾ തടയുന്നു. കൂടാതെ, 'കോൾ സ്ക്രീൻ' (Call Screen) വഴി ഉപയോക്താവിന് വേണ്ടി കോളിന് മറുപടി നൽകി തട്ടിപ്പുകാരെ തിരിച്ചറിയാനും സാധിക്കുന്നതാണ്. ഉപയോക്താവ് കോളിന് മറുപടി നൽകിയാലും, സംഭാഷണത്തിനിടയിൽ സംശയാസ്പദമായ പാറ്റേണുകൾ തിരിച്ചറിയുന്നതിനും തത്സമയ മുന്നറിയിപ്പുകൾ നൽകുന്നതിനും 'സ്‌കാം ഡിറ്റക്ഷൻ' ഉപകരണത്തിലെ AI ഉപയോഗിക്കുന്നു. ഇതിലും കോളിൻ്റെ ഉള്ളടക്കം റെക്കോർഡ് ചെയ്യുകയോ ഉപകരണത്തിന് പുറത്തേക്ക് പോവുകയോ ചെയ്യുന്നില്ല.

കൂടാതെ, ആൻഡ്രോയിഡ് മറ്റ് സുരക്ഷാ നടപടികളും തട്ടിപ്പ് തടയുവാൻ സ്വീകരിക്കുന്നുണ്ട്. സോഷ്യൽ എഞ്ചിനീയറിംഗ് വഴി ഉപയോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ശ്രമിക്കുമ്പോൾ, വിശ്വസനീയമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ സുരക്ഷാ ക്രമീകരണങ്ങൾ മാറ്റുകയോ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ആൻഡ്രോയിഡ് അവരെ തടയുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. മൊബൈൽ തട്ടിപ്പിനെതിരെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ ഉയർന്ന തലത്തിലുള്ള സമഗ്രവും ബുദ്ധിപരവുമായ സംരക്ഷണം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ കൗണ്ടർപോയിന്റ് റിസർച്ചും ലെവിയതൻ സെക്യൂരിറ്റി ഗ്രൂപ്പും നടത്തിയ സ്വതന്ത്ര പഠനങ്ങൾ കണ്ടെത്തി.

Summary: Android is positioning itself as the most effective platform against the rise of sophisticated mobile scams, which have caused over $400 billion in losses globally. New data shows that Android users, particularly on Pixel devices, receive significantly fewer scam texts than iOS users, leading to higher user confidence in the platform's multi-layered, AI-driven defenses.

Related Stories

No stories found.
Times Kerala
timeskerala.com