

കാഠ്മണ്ഡു: നേപ്പാളിലെ (Nepal) ബാര ജില്ലയിലെ സിമാര വിമാനത്താവള പരിസരത്ത് സിപിഎൻ-യുഎംഎൽ പാർട്ടിയുടെ കേഡർമാരുംജെൻ സി പ്രക്ഷോപകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് എട്ട് മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തി. സിപിഎൻ-യുഎംഎൽ നേതാക്കൾ സിമാരയിൽ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ജെൻ സി പ്രക്ഷോപകർ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. ഇതോടെയാണ് മേഖലയിൽ സംഘർഷ സാഹചര്യം ഉടലെടുത്തത്.
യുഎംഎൽ ജനറൽ സെക്രട്ടറി ശങ്കർ പോഖറെൽ, നേതാവ് മഹേഷ് ബസ്‌നേത്ത് എന്നിവർ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിമാനത്താവളം വഴി യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതേ തുടര്ന്നായിരുന്നു പ്രതിഷേധം ഉടലെടുത്തത്. ഗണ്ഡക് കനാൽ- പത്‌ലയ്യ റോഡിൻ്റെ ഇരുവശത്തും 500 മീറ്ററും സിമാര വിമാനത്താവളത്തിന് ചുറ്റുമുള്ള 500 മീറ്ററും നിരോധനാജ്ഞ ബാധകമാണ്. ഇതോടെ സിമാര വഴിയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു.
പ്രധാനമന്ത്രി സുശീല കാർക്കിയുടെ ശുപാർശ പ്രകാരം പ്രസിഡൻ്റ് രാംചന്ദ്ര പൗഡൽ സെപ്തംബർ 12-ന് പ്രതിനിധി സഭ പിരിച്ചുവിട്ടിരുന്നു. രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച ജെൻ സി പ്രസ്ഥാനത്തിൻ്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ സഭയുടെ പിരിച്ചുവിടൽ. പിരിച്ചുവിട്ട സഭ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎംഎൽ സുപ്രീം കോടതിയിൽ ഹർജി നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രിയുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും, ഈ നിയമനത്തിലൂടെ അധികാരമേറ്റ പ്രധാനമന്ത്രി മന്ത്രിസഭ രൂപീകരിക്കുന്നതിനുമുമ്പ് സഭ പിരിച്ചുവിട്ടത് നിയമവാഴ്ചയ്ക്ക് എതിരാണെന്നും യുഎംഎൽ ആരോപിക്കുന്നു. സഭ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിൽ ഒരു ഡസനിലധികം ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
An eight-hour curfew has been imposed in the Simara airport area of Bara District, Nepal, following violent clashes between cadres of the CPN-UML party and youths from the Gen-Z group. The clashes began after Gen-Z protestors demonstrated against the arrival of top UML leaders, who were traveling to attend a program.