
പോർട്ട് ബ്ലെയർ: ആൻഡമാൻ കടലിൽ ഭൂചലനമുണ്ടായി(Earthquake). ഇന്ന് പുലർച്ചെ 1:43 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 20 കിലോമീറ്റർ ആഴത്തിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഉടൻ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. സുനാമി മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടില്ല.