'ലോക്ക്ഡ് ആൻഡ് ലോഡഡ്' : ഇറാന് നേരെ അമേരിക്കൻ ‘നൈറ്റ് സ്റ്റാക്കേഴ്‌സ്’? മധ്യേഷ്യയിൽ വൻ സൈനിക വിന്യാസം; യുദ്ധഭീതിയിൽ ലോകം | American night stalkers

യുദ്ധവിമാനങ്ങളുടെ നീണ്ട നിര
American night stalkers against Iran? Massive military deployment in Central Asia
Updated on

വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, മേഖലയിൽ അമേരിക്ക വൻതോതിൽ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ. യുഎസ് വ്യോമസേനയുടെ കരുത്തുറ്റ വിമാനങ്ങളും വെനസ്വേലൻ ഓപ്പറേഷന് നേതൃത്വം നൽകിയ പ്രത്യേക സേനാവിഭാഗവും ബ്രിട്ടനിലെ വ്യോമതാവളങ്ങളിൽ എത്തിയതായാണ് വിവരം. ഇതോടെ ഇറാനിൽ ഒരു നേരിട്ടുള്ള സൈനിക ഇടപെടലിന് അമേരിക്ക ഒരുങ്ങുകയാണോ എന്ന ആശങ്ക ശക്തമായി.(American night stalkers against Iran? Massive military deployment in Central Asia)

നിക്കോളാസ് മഡുറോയെ പിടികൂടാൻ മുൻകൈ എടുത്ത 'നൈറ്റ് സ്റ്റാക്കേഴ്‌സ്' എന്നറിയപ്പെടുന്ന പ്രത്യേക സൈനിക വിഭാഗത്തിന്റെ സാന്നിധ്യമാണ് ലോകം ഉറ്റുനോക്കുന്നത്. ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് താവളത്തിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സി-5 ഗാലക്സി, സി-17 ഗ്ലോബ് മാസ്റ്ററുകൾ, എ.സി-130 ജെ ഗോസ്റ്റ്‌റൈഡർ വിമാനങ്ങൾ എന്നിവയ്ക്ക് പുറമെ ചിനൂക്ക്, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

ദീർഘദൂര ദൗത്യങ്ങൾക്കായി ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാവുന്ന ടാങ്കർ വിമാനങ്ങളും യു.കെയിൽ എത്തിക്കഴിഞ്ഞു. ഇറാനിലെ നൂറോളം നഗരങ്ങളിൽ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധക്കാരെ അടിച്ചമർത്തിയാൽ അമേരിക്ക ഇടപെടും എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'Locked and Loaded' എന്ന ട്രംപിന്റെ ട്വീറ്റും നിലവിലെ സൈനിക നീക്കങ്ങളും കൂട്ടിവായിക്കുമ്പോൾ സാഹചര്യം അതീവ ഗൗരവതരമാണെന്ന് നിരീക്ഷകർ കരുതുന്നു.

അമേരിക്കൻ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിർത്തിയിൽ പ്രത്യക്ഷപ്പെട്ടതോടെ ഇറാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാക്കി. റഷ്യൻ ബന്ധമുള്ള എണ്ണക്കപ്പലുകളെ പിടികൂടാനാണ് ഈ നീക്കമെന്ന് ചില കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും, സൈനിക സന്നാഹം ഒരു വലിയ അക്രമണത്തിനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com