
ഡെൻവർ: ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു(American Airlines). വിമാനം പറന്നുയരുന്നതിന് തൊട്ടു മുൻപാണ് സംഭവം നടന്നത്.
ഇതോടെ വിമാനത്തിലുണ്ടായിരുന്ന 179 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും അടിയന്തര സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. ഡെൻവരിൽ നിന്നും മിയാമിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.
വിമാനത്തിന്റെ പിൻഭാഗത്തെ ടയറിനാണ് തീ പിടിച്ചത്. ഇതോടെ റൺവേയിലേക്ക് പുക ഉയർന്നു. അപകടത്തിൽ ഒരു യാത്രക്കാരന് നിസാരപരിക്കേറ്റതായാണ് വിവരം. അതേസമയം ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചതിന്റെ കാരണം ഇതുവരെയും കണ്ടെതാനായിട്ടില്ല.