വാഷിങ്ടണ്‍ : യു.എസില്‍ സാമ്പത്തിക മാന്ദ്യം ആസന്നമെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് സാന്‍ഡി. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസിലെ ചീഫ് ഇക്കോണമിസ്റ്റാണ് സാന്‍ഡി.
2008 ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ് മാര്‍ക്ക് സാന്റി. 2008-09 സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണ് അമേരിക്കയിലേതെന്നാണ് മാര്‍ക്ക് സാന്റി പറയുന്നത്.
രാജ്യത്തെ ജിഡിപിയുടെ മൂന്നിലെന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്കാണെന്നും മറ്റ് സംസ്ഥാനങ്ങളും അതേ പാതയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.മൊണ്ടാന, മിനസോട്ട, മിസിസിപ്പി, കന്‍സാസ്, മസാച്യുസെറ്റ്‌സ് എന്നി സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ ഉയര്‍ന്ന സാധ്യതയിലാണുള്ളത്. ഇതില്‍പ്പെടാത്ത അടുത്ത മൂന്നിലൊന്ന് സംസ്ഥാനങ്ങള്‍ വളര്‍ച്ചയുണ്ടാക്കാതെ, എന്നാല്‍ മാന്ദ്യത്തിലേക്ക് വീണുപോകാതെ ഏതാണ്ട് സ്ഥിരതയില്‍ തന്നെ തുടരുന്നുവെന്നും സാന്റി പറഞ്ഞു.
ഈ പ്രതിസന്ധി എല്ലാ അമേരിക്കക്കാരെയും ബാധിക്കും. അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കും. തൊഴില്‍ സ്ഥിരത നഷ്ടപ്പെടും. രാജ്യത്തെ വിലക്കയറ്റം അവഗണിക്കാനാകാത്ത തരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും.സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്നും മാര്‍ക്ക് സാന്റി പറയുന്നു. വാര്‍ഷിക പണപ്പെരുപ്പം 4% ആയി ഉയരുമെന്നും ഇത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ കൂടുതല്‍ ഇല്ലാതാക്കുമെന്നും സാന്റി പ്രവചിച്ചിട്ടുമുണ്ട്.