

ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും അമേരിക്ക ഔദ്യോഗികമായി പിന്മാറുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബുധനാഴ്ച (ജനുവരി 7, 2026) ഒപ്പുവെച്ച മെമ്മോറാണ്ടം പ്രകാരം, ഈ സംഘടനകൾ അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നതാണ് പിന്മാറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഈ തീരുമാനപ്രകാരം അമേരിക്ക ഒഴിവാക്കുന്ന 66 സംഘടനകളിൽ 31 എണ്ണം ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ടവയും 35 എണ്ണം മറ്റ് അന്താരാഷ്ട്ര സമിതികളുമാണ്. യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്, ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്, യുഎൻ വിമൻ. യുഎൻ പോപ്പുലേഷൻ ഫണ്ട്. ഇന്റർനാഷണൽ സോളാർ അലയൻസ്, യുഎൻ പീസ് ബിൽഡിംഗ് കമ്മീഷൻ, ഇന്റർനാഷണൽ എനർജി ഫോറം എന്നിവയാണ് പ്രധാനപ്പെട്ടവ സംഘടനകൾ.
അമേരിക്കൻ നികുതിപ്പണം ആഗോള അജണ്ടകൾക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും 'അമേരിക്ക ഫസ്റ്റ്' (America First) എന്ന നയത്തിന് മുൻഗണന നൽകണമെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. പല അന്താരാഷ്ട്ര സംഘടനകളും അമേരിക്കയുടെ പരമാധികാരത്തെയും സാമ്പത്തിക ശക്തിയെയും തടസ്സപ്പെടുത്തുന്ന തീവ്ര കാലാവസ്ഥാ നയങ്ങളും ആദർശ പരിപാടികളും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്കയുടെ ഈ നീക്കം ആഗോള സഹകരണത്തെയും കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ശ്രമങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. UNFCCC-യിൽ നിന്ന് പിന്മാറുന്ന ആദ്യ രാജ്യം എന്ന നിലയിൽ അമേരിക്കയുടെ ഈ നടപടി മറ്റ് രാജ്യങ്ങൾക്കും ഇത്തരം ഉടമ്പടികളിൽ നിന്ന് പിന്മാറാൻ പ്രചോദനമായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു.
U.S. President Donald Trump has ordered the withdrawal of the United States from 66 international and UN entities, including the foundational climate treaty UNFCCC, UN Women, and the UN Population Fund. Signed on January 7, 2026, the presidential memorandum claims these organizations advance "globalist agendas" contrary to U.S. national interests and sovereignty. This major shift in foreign policy, following previous exits from the WHO and UNESCO, marks a significant retreat from multilateral cooperation and global climate initiatives.