
19-ാം നൂറ്റാണ്ടിൽ യൂറോപ്പിലും ലോകത്തിന്റെ ഭാഗങ്ങളിലും നിലനിന്നിരുന്ന ഏറെ പ്രശസ്തമായ കൈമാറ്റ സമൃദ്ധ്യമായിരുന്നു ബേബി ഫാർമിംഗ് (Baby farming). പണത്തിന് പകരമായി കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് അവരെ വളർത്തുന്ന രീതിയാണ് ബേബി ഫാർമിംഗ്. അവിഹിത ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളെയും, കുട്ടികളെ വളർത്താൻ വേണ്ട പണം ഇല്ലാത്തവരുമാണ് ഇങ്ങനെ കുഞ്ഞുങ്ങളെ കൈമാറുന്നത്. 18-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 19-ാം നൂറ്റാണ്ടിൽ വ്യാപകമായി വളർന്നു വന്ന വ്യവസായമായിരുന്നു ബേബി ഫാമിംഗ്. ഇങ്ങനെ കുട്ടികളെ ഏറ്റെടുത്ത് വളർത്തുന്നവർ നല്ലരീതിയിൽ തന്നെ പണം സമ്പാദിച്ചിരുന്നു. പലരും പണത്തിന് വേണ്ടി മാത്രം കുട്ടികളെ ഏറ്റെടുത്ത് വളർത്തും, എന്നാൽ പണം കൈക്കലാക്കി കഴിഞ്ഞാൽ പിന്നെ ഇത്തരം കുട്ടികൾ നേരിടുന്നത് കൊടിയപീഡനങ്ങളാകും. ആരും ഇങ്ങനെ കൈമാറുന്ന കുട്ടികളെ അന്വേഷിച്ച് തിരികെ വരാറില്ല, അതുകൊണ്ടു തന്നെ കുട്ടികളെ എത്രകണ്ട് ഉപദ്രവിച്ചാൽ പോലും ആരും തന്നെ അറിയില്ല. ചിലർ കരുതലോടെ കുട്ടികളെ വളർത്തിയെങ്കിലും, ഭൂരിഭാഗവും പണത്തിന് വേണ്ടി മാത്രമാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്തിരുന്നത്.
എന്നാൽ, ബേബി ഫാർമിംഗിനെ മുതലെടുത്ത് പണത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഒരു സീരിയൽ കില്ലേറുണ്ടായിരുന്നു ഇംഗ്ലണ്ടിൽ. പണത്തിനായി അമേലിയ ഡയർ (Amelia Dyer) എന്ന കൊലയാളി കൊന്നത് 400 ഓളം കുഞ്ഞുങ്ങളെയാണ്. ഇംഗ്ലണ്ടിലെ ചരിത്രത്തിലെ ഏറ്റവും ക്രൂരയായ കൊലയാളി. മുപ്പത് വർഷം കൊണ്ട് അമേലിയ അപഹരിച്ചത് ഒട്ടനവധി സാധുജീവനുകൾ ആണെങ്കിൽ പോലും, ഒരൊറ്റ കൊലപാതകത്തിന് മാത്രമാണ് അവർ ശിക്ഷിക്കപ്പെട്ടത്.
അമേലിയ ഡയറിന്റെ ആദ്യകാല ജീവിതം
1837-ൽ ഇംഗ്ലണ്ടിലെ തെക്കുപടിഞ്ഞാൻ പട്ടണമായ ബ്രിസ്റ്റലിലാണ് അമേലിയ ജനിച്ചത്. ബാല്യത്തിൽ തന്നെ അമ്മയുടെ മാനസികാരോഗ്യപ്രശ്നങ്ങളും മരണവും അമേലിയയുടെ മാനസിക അവസ്ഥയെ നന്നേ ബാധിച്ചിരുന്നു. അമ്മയക്ക് പിന്നാലെ അവളുടെ പിതാവും മരണമടയുന്നു. അതോടെ സ്വന്തം പട്ടണം ഉപേക്ഷിച്ച് മറ്റൊരു പട്ടണത്തിലേക്ക് മാറുന്നു. ഇതേകാലയളവിലാണ് അമേലിയ വിവാഹിതയാകുന്നത്. 25 വയസ്സുകാരിയായ അമേലിയയുടെ ഭർത്താവിന്റെ പ്രായം 59 ആയിരുന്നു. വിവാഹ ശേഷമാണ് നഴ്സാകാനുള്ള പരിശീലനം അവർ നേടുന്നത്. തുടർന്ന് പ്രസവ ശുശ്രൂഷകൾ നൽകുവാൻ ആരംഭിക്കുന്നു. എന്നാൽ പെട്ടന്നായിരുന്നു അമേലിയയുടെ ഭർത്താവ് മരണപ്പെടുന്നത്, അതോടെ കുടുംബത്തിലെ പ്രധാന വരുമാനം നിലയ്ക്കുന്നു. അങ്ങനെയാണ് കൂടുതൽ പണം കിട്ടുന്ന തൊഴിലായ ബേബി ഫാർമിംഗ് അവർ തൊഴിലായി സ്വീകരിക്കുന്നത്. അവിഹിത ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളെയും, വിവാഹിതരാക്കാത്ത സ്ത്രീകൾ ജനം നൽകുന്ന കുഞ്ഞുങ്ങളെയും, കുട്ടികളെ വളർത്താൻ വേണ്ട പണം ഇല്ലാത്തവരും കുഞ്ഞുങ്ങളെ അമേലിയക്ക് നൽകാൻ തുടങ്ങി. ആദ്യമൊക്കെ നല്ല രീതിയിൽ തന്നെ ഇത് മുന്നോട്ട് പോയെങ്കിലും പെട്ടന്നായിരുന്നു അമേലിയയുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന കൊലയാളി ഉണരുന്നത്. ഇതേ കാലയളവിൽ തന്നെയാണ് അവർ രണ്ടാമതും വിവാഹിതയാക്കുന്നത്.
അമേലിയയുടെ കൊലപാതക പരമ്പരകൾ
1870 കളോടെയാണ് അമേലിയയുടെ കുറ്റകൃത്യങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. ആദ്യമൊക്കെ നല്ല രീതിയിൽ തന്നെ കുഞ്ഞുങ്ങളെ പരിപാലിക്കുമായിരുന്നു എങ്കിലും പതിയെ പതിയെ ആ രീതിയൊക്കെ അങ്ങ് മാറി. പലപ്പഴും കുട്ടികൾക്ക് ഭക്ഷണം പോലും നൽകാതെ പട്ടിണിക്ക് ഇടുന്നു. ഇങ്ങനെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ പട്ടിണി കിടന്ന കുട്ടികൾ മരണപ്പെടുന്നു. ഇങ്ങനെ കുട്ടികളെ കൊലപ്പെടുത്തിയത് പണത്തിനായാണ്. നിലവിൽ അവർ നോക്കി വളർത്തുന്ന കുട്ടികളെ ഒഴിവാക്കി കഴിഞ്ഞാൽ അതിനു പകരം പുതിയ കുഞ്ഞുങ്ങളെ കൊണ്ടുവരാം. പുതിയ കുഞ്ഞുങ്ങളെ ഏറ്റെടുത്താൽ പണം ലഭിക്കും. പണത്തിനോടുള്ള അത്യാർത്തിയിൽ അമേലിയ കുഞ്ഞുങ്ങളെ പട്ടിണിക്ക് കൊന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട അധികാരികൾ അമേലിയയെ അറസ്റ്റ് ചെയുന്നു. അന്ന് ആറുമാസത്തെ തടവ് ശിക്ഷയാണ് അമേലിയക്ക് ലഭിച്ച ശിക്ഷ.
ജയിൽമോചിതയായ അമേലിയ സ്വന്തം പേരും മേൽവിലാസവുമെല്ലാം മാറ്റി വീണ്ടും കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തുടങ്ങി. പിന്നെയും കുട്ടികളെ പട്ടിണിക്ക് കൊലപ്പെടുത്തി. ഒരു കുഞ്ഞിനെ പട്ടിണിക്ക് ഇട്ടാൽ, ആ കുഞ്ഞ് മരിക്കാൻ രണ്ടോ മൂന്നോ ദിവസത്തിൽ കൂടതൽ എടുത്തേക്കാം അതുകൊണ്ടു തന്നെ കുട്ടികളെ കൊലപ്പെടുത്താൻ അവർ മറ്റൊരു വഴി കണ്ടെത്തുന്നു. കയറോ മറ്റേതെങ്കിലും വസ്തുകൊണ്ടു കുഞ്ഞുങ്ങളുടെ കഴുത്തിൽ വരിഞ്ഞു മുറുക്കുന്നു, പാൽപ്പല്ലുകൾ പോലും മുളയ്ക്കാത്ത കുഞ്ഞുങ്ങളുടെ കഴുത്തിൽ കയറു ചുറ്റുന്നതും നിമിഷ നേരം കൊണ്ട് തന്നെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുന്നു. ഇങ്ങനെ കൂട്ടമായി അവർ കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ തുടങ്ങി. കുട്ടികളുടെ മരണവാർത്ത പുറത്തറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ വീണ്ടും ജയിലിലേക്ക് തന്നെ അവൾക്ക് പോകേണ്ടി വരും. അതുകൊണ്ടു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശവശരീരങ്ങൾ കാട്ടിലോ നദിയിലോ ഉപേക്ഷിക്കുന്നു. 1869 നും 1890 നും ഇടയിൽ 300 ലധികം കുഞ്ഞുങ്ങളെയാണ് അവർ കൊലപ്പെടുത്തിയത്. ഇനി എങ്ങാനും പോലീസ് തന്നെ പിടിച്ചാൽ അതിൽ നിന്നൊക്കെ ഊരിപ്പോകാൻ വേണ്ടി മാനസികാരോഗ്യ കേന്ദ്രത്തിൽ വരെ അവർ കഴിയുന്നു.
ഒടുവിൽ പിടിയിലാകുന്ന അമേലിയ
1896 ജനുവരിയിൽ ഡോറിസ് എന്ന പെൺകുഞ്ഞിനെ നോക്കി വളർത്തനയി ലഭിക്കുന്നു. എന്നാൽ മാർച്ചോടെ ഈ കുഞ്ഞിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. ശേഷം ആ കുഞ്ഞിന്റെ ശരീരം ഒരു പെട്ടിയിലാക്കി തേംസ് നദിയിൽ ഉപേക്ഷിക്കുന്നു. എന്നാൽ അധികം വൈകാതെ പെട്ടിയിലെ പെൺകുഞ്ഞിന്റെ ശവശരീരം കണ്ടുകിട്ടുന്നു. പെട്ടി കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ അമേലിയ പിടിയിലാകുന്നു. അമേലിയ ഡയറിനെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി. നിരവധി കൊലപാതകങ്ങൾ ചെയ്തിരുന്നെങ്കിലും, ഒരൊറ്റ കൊലക്കേസിൽ മാത്രമാണ് അവർക്കെതിരെ വിചാരണനടത്തിയത്. പിടിക്കപ്പെട്ടപ്പോൾ അമേലിയ എല്ലാ കുറ്റങ്ങളും സമ്മതിച്ചിരുന്നു. അതോടെ കോടതി അമേലിയയെ തൂക്കികൊല്ലാൻ വിധിക്കുന്നു. 1896 ജൂൺ 10 ന്യൂഗേറ്റ് ജയിലിൽ വെച്ച് അമേലിയയെ തൂക്കി കൊല്ലുന്നു. നാനൂറോളം കുട്ടികളെ കൊലപ്പെടുത്തി എന്ന് കരുത്തപ്പെടുമ്പോഴും ഒരൊറ്റ കൊലപാതത്തിനാണ് അവരെ കോടതി ശിക്ഷിച്ചത്. . മനുഷ്യന്റെ പണത്തോടുള്ള അധാർമ്മിക മോഹം ഒരു മനുഷ്യനെ എത്രവലിയ കൊലയാളിയാക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അമേലിയ.
Summary: Amelia Dyer, known as the "baby farmer," was one of history’s most notorious female serial killers in 19th-century England. Exploiting the widespread practice of baby farming, she took money from desperate mothers and went on to kill an estimated 400 infants. Though charged for only one murder, she remains infamous as the woman who turned innocence into profit and death.