
അലബാമ: അലബാമയിൽ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ ശ്‌മശാനത്തിൽ നിന്നും കണ്ടെത്തി(murder). വെസ്റ്റ് ഗാഡ്‌സ്‌ഡെൻ ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ അമ്മ, കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പിൻഭാഗത്ത് ഉപേക്ഷിക്കുകയിരുന്നു. സംഭവത്തിൽ 29 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. യുവതിക്ക് വധശിക്ഷ വിധിച്ചതായാണ് വിവരം. നിലവിൽ യുവതിയെ ബോണ്ടില്ലാതെ തടവിലാക്കിയിരിക്കുകയാണ്.