ഖൈബർ പഖ്തുൺഖ്വയിലെ വ്യോമാക്രമണം ; അന്വേഷണം വേണമെന്ന് പാക് മനുഷ്യാവകാശ കമ്മീഷൻ |khyber pakhtunkhwa

സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
khyber-pakhtunkhwa
Published on

ഇസ്‌ലാമാബാദ് : ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാകിസ്താൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പാക് മനുഷ്യാവകാശ കമ്മീഷൻ. സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിനായി സ്വതന്ത്ര അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട് പാക് മനുഷ്യാവകാശ കമ്മീഷൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

അതേ സമയം, പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്‌വരയിലുള്ള മത്രെ ദാര ഗ്രാമത്തിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്.

ഖൈബർ പഖ്തൂൺഖ്വ പൊലീസിന്റെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ പ്രവിശ്യയിൽ 605 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ കുറഞ്ഞത് 138 സാധാരണക്കാരും 79 പാകിസ്താൻ പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആഗസ്റ്റിൽ മാത്രം 129 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആറ് പാകിസ്താൻ ആർമി, അർദ്ധസൈനിക ഫെഡറൽ കോൺസ്റ്റാബുലറി ഉദ്യോഗസ്ഥരുടെ കൊലപാതകവും ഉൾപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com