'ഇവിടെ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് പോകണം': ബംഗ്ലാദേശിൽ ആൾക്കൂട്ട കൊലയ്ക്ക് ഇരയായ ദീപുവിൻ്റെ കുടുംബം | Mob lynching

'ഇവിടെ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് പോകണം': ബംഗ്ലാദേശിൽ ആൾക്കൂട്ട കൊലയ്ക്ക് ഇരയായ ദീപുവിൻ്റെ കുടുംബം | Mob lynching

ബംഗ്ലാദേശിൽ പ്രതിഷേധം ശക്തം
Published on

ധാക്ക: ബംഗ്ലാദേശിൽ ക്രൂരമായ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ ദീപു ചന്ദ്രദാസിന്റെ കുടുംബം പ്രതികരിച്ച് രംഗത്തെത്തി. തങ്ങളുടെ കുടുംബം അതീവ ഭയത്തിലാണെന്നും ബംഗ്ലാദേശിൽ ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദീപുവിന്റെ സഹോദരൻ അപ്പു ദാസ് പറഞ്ഞു. അനുമതിയും സഹായവും ലഭിക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.(Afraid to live here, want to go to India, Family of victim of mob lynching in Bangladesh)

ഫാക്ടറി തൊഴിലാളിയായിരുന്ന ദീപുവിനെ മതനിന്ദ ആരോപിച്ചാണ് ഒരു സംഘം ആളുകൾ പിടികൂടിയത്. ഫാക്ടറിക്ക് പുറത്തുവെച്ച് ക്രൂരമായി മർദ്ദിച്ച ശേഷം ദീപുവിനെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. ധാക്ക-മൈമെൻസിങ് ദേശീയപാതയുടെ ഓരത്ത് വെച്ച് മൃതദേഹം കത്തിച്ചതായും പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് മണിക്കൂറുകളോളം പാതയിൽ ഗതാഗതം സ്തംഭിച്ചു.

താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് മരിക്കുന്നതിന് മുൻപ് സഹോദരൻ പറഞ്ഞിരുന്നതായി അപ്പു ദാസ് വിതുമ്പലോടെ ഓർമ്മിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധം ഇരമ്പുകയാണ്.

ദീപുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ സംഘടനകൾ ധാക്കയിൽ തിങ്കളാഴ്ച കൂറ്റൻ മനുഷ്യശൃംഖല തീർത്തു. വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്.

Times Kerala
timeskerala.com