കാബൂൾ : കുനാർ പ്രവിശ്യയിലെ ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിലൊന്നായ നൂർഗൽ ജില്ലയിലെ ഒരു നിവാസി തന്റെ ഗ്രാമം മുഴുവൻ നിലംപരിശായതായി പറയുന്നു. “കുട്ടികൾ, പ്രായമായവർ, യുവാക്കൾ എന്നിവരെല്ലാം അവശിഷ്ടങ്ങൾക്കടിയിൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.(Afghanistan earthquake updates)
“ഞങ്ങൾക്ക് ഇവിടെ സഹായം ആവശ്യമാണ്,” അദ്ദേഹം അപേക്ഷിച്ചു. “ആളുകൾ ഇവിടെ വന്ന് ഞങ്ങളോടൊപ്പം ചേരേണ്ടതുണ്ട്. മണ്ണിനടിയിൽപ്പെട്ട ആളുകളെ നമുക്ക് പുറത്തെടുക്കാം. അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യാൻ ആരും വന്നിട്ടില്ല.”അദ്ദേഹം കൂട്ടിച്ചേർത്തു.