
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ പർവതനിരകളായ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടം(Afghan earthquake). ഭൂചലനത്തിൽ 500 ൽ അധികം പേർ കൊല്ലപ്പെട്ടു. 1000 ൽ അധികം പേർ പരിക്കേറ്റ് ആശുപത്രയിൽ ചികിത്സയിലാണ്. നിരവധിപേർ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചു.
ഞായറാഴ്ച രാത്രി 11.47 നാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് 42 കിലോമീറ്റർ കിഴക്ക്-പാകിസ്ഥാൻ അതിർത്തിക്ക് സമീപം 8 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.