
ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 2000 ത്തിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. താലിബാൻ ഭരണകൂടം പുറത്ത് വിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂകമ്പത്തിൽ 3000 ത്തിലേറെ പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം വ്യാകൃതമാക്കുന്നു. ഞായറാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂകന്പം ഉണ്ടായത്.വിവിധ പ്രവിശ്യകളിൽ ഭൂകന്പം വൻ നാശം വിതച്ചു. ഇഷ്ടികയും മരവും ഉപയോഗിച്ച് നിർമിച്ച ഒട്ടേറെ വീടുകൾ നിലംപൊത്തി.അഫ്ഗാനിസ്ഥാന് എല്ലാവിധ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.