തുർക്കിയിലെ പാക്-അഫ്ഗാൻ ചർച്ചകൾ പരാജയം: 'അപ്രായോഗികമായ ആവശ്യങ്ങൾ' ഉന്നയിച്ചതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്ഥാൻ | Amir Khan Muttaqi

Amir Khan Muttaqi
Published on

കാബൂൾ: സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി (Amir Khan Muttaqi). തുർക്കിയിൽ നടന്ന ഏറ്റവും പുതിയ ചർച്ചകൾ പൂർണ്ണ പരാജയമായിരുന്നു എന്നാണ് അഫ്ഗാൻ മന്ത്രിയുടെ വിമർശനം. പാകിസ്ഥാന്റെ ആവശ്യങ്ങൾ "അപ്രായോഗികവും അന്യായവുമാണ്" എന്നാണ് അമീർ ഖാൻ മുത്തഖി വിശേഷിപ്പിച്ചത്.

ചർച്ചകൾ വിഫലമായതോടെ അഫ്ഗാൻ പ്രതിനിധി സംഘം മടങ്ങി വന്നതായി മുത്തഖി സ്ഥിരീകരിച്ചു. പാകിസ്ഥാൻ്റെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾക്ക് അഫ്ഗാനിസ്ഥാനെ പഴിചാരാനാണ് ശ്രമിക്കുന്നതെന്ന് മുത്തഖി ആരോപണം ഉന്നയിച്ചു. പാകിസ്ഥാനുള്ളിൽ ഒരു സുരക്ഷാ പ്രശ്‌നവും ഉണ്ടാകില്ലെന്ന് കാബൂൾ ഉറപ്പ് നൽകണമെന്നതായിരുന്നു പാകിസ്ഥാൻ്റെ പ്രധാന ആവശ്യം. വലിയ സൈന്യവും സാങ്കേതികവിദ്യകളും ഉണ്ടായിട്ടും, പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അഫ്ഗാൻ എങ്ങനെ ഉത്തരവാദിയാകുമെന്നും മുത്തഖി ചോദിച്ചു.

അഫ്ഗാനിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ച് കടക്കുകയും അഫ്ഗാൻ പൗരന്മാരെ ആക്രമിച്ചതായി മുത്തഖി ആരോപിച്ചു. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) പോരാളികളെ പാക് മണ്ണിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റി പാർപ്പിക്കാൻ പാകിസ്ഥാൻ നിർദ്ദേശിച്ചതായും, ഐസിസ് ഭീകരരെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിവിടാൻ അനുവദിച്ചതായും മുത്തഖി ആരോപിച്ചു. പാകിസ്ഥാൻ്റെ വ്യോമാതിർത്തി ലംഘനം അവസാനിപ്പിക്കുക, പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള ഐസിസ് നീക്കം തടയുക എന്നിവയായിരുന്നു അഫ്ഗാൻ പ്രതിനിധി സംഘം മുന്നോട്ട് വെച്ച ലളിതമായ ആവശ്യങ്ങൾ.

ഇസ്ലാമിക് എമിറേറ്റിൻ്റെ പ്രതിനിധി സംഘം സദുദ്ദേശ്യത്തോടെയാണ് എല്ലാ ചർച്ചകളിലും പങ്കെടുത്തതെന്നും എന്നാൽ പാകിസ്ഥാൻ ചർച്ചകൾ തള്ളിക്കളഞ്ഞു എന്നും അഫ്ഗാൻ നിർദ്ദേശങ്ങളെല്ലാം നിഷേധിച്ചു എന്നും അധികൃതർ അറിയിച്ചു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ചർച്ചകൾ "ഫലമില്ലാതെ, അനിശ്ചിതമായ ഘട്ടത്തിലെത്തി" എന്ന് സമ്മതിച്ചതോടെ നാലാം റൗണ്ട് ചർച്ചകൾക്ക് സാധ്യതയില്ലെന്ന് വ്യക്തമായി. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ അഫ്ഗാൻ പൗരന്മാരുടെ പങ്കാളിത്തം പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ തകരുന്നത്.

Summary

Afghanistan's Foreign Minister, Amir Khan Muttaqi, strongly blamed Pakistan for the collapse of peace talks in Turkey, labeling Islamabad's key demand as "unrealistic and unreasonable.

Related Stories

No stories found.
Times Kerala
timeskerala.com