
ഈ വർഷത്തെ എമ്മി അവാർഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടന്നു. നിരവധി താരങ്ങൾ എമ്മി റെഡ് കാർപെറ്റിൽ എത്തിയിരുന്നു. അവരിൽ അമേരിക്കൻ നടി ജെന്ന ഒർട്ടേഗയുടെ എൻട്രിയാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലാകുന്നത്. വേദിയിൽ നേക്കഡ് വസ്ത്രം ധരിച്ചെത്തിയ നടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
അരയ്ക്ക് മുകളിലേക്ക് വസ്ത്രങ്ങൾക്ക് പകരം ജെന്ന ആഭരണങ്ങൾ ആണ് ഉപയോഗിച്ചത്. വല പോലെ മൾട്ടി-കളർ ക്രിസ്റ്റലുകളും മുത്തുകളും കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ ആണ് നടി ധരിച്ചിരുന്നത്. ഇതിനൊപ്പം കറുത്ത പാവാടയാണ് ജെന്ന പെയര്‍ ചെയ്തത്. 'ദി നേക്കഡ് ഡ്രസ്' എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ജെന്നയുടെ ലുക്കിനെ വിശേഷിപ്പിച്ചത്.
ഇരുപത്തിരണ്ടുകാരിയായ ജെന്ന 1992-ല്‍ പുറത്തിറങ്ങിയ 'ഡെത്ത് ബികംസ് ഹെര്‍' എന്ന ചിത്രത്തില്‍ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഈ വസ്ത്രം ധരിച്ചത്. ചിത്രത്തില്‍ അഭിനയിച്ച ഇസബെല്ലാ റോസ്‌ലിനി എന്ന നടി ആഭരണങ്ങൾ കൊണ്ടുള്ള വസ്ത്രം അണിഞ്ഞു വരുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.