കാറോട്ട മത്സരത്തിനിടെ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിപ്പെട്ടു; താരത്തിന് പരിക്കില്ല | Car racing

ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലായിരുന്നു അപകടം, തുടർന്ന് അജിത് മത്സരത്തിൽ നിന്നും പിന്മാറി
Ajith
Published on

നടൻ അജിത് കുമാറിന്റെ കാർ, മത്സരത്തിനിടെ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ നടന്ന GT4 യൂറോപ്യൻ സീരീസിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലായിരുന്നു അപകടം. അപകടത്തിൽ നടന് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ മത്സരത്തിൽ നിന്ന് അജിത്തിന് പിന്മാറേണ്ടിവന്നു.

ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. റേസ്ട്രാക്കിലെ കാറിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. GT4 യൂറോപ്യൻ സീരീസാണ് ദൃശ്യങ്ങൾ തങ്ങളുടെ എക്സ് പേജിലൂടെ പുറത്തുവിട്ടത്.

"അജിത് കുമാർ കാറിൽ നിന്ന് പുറത്തിറങ്ങുകയും മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരിക്കുന്നു. ഈ വർഷം അദ്ദേഹത്തിനുണ്ടാകുന്ന ആദ്യത്തെ വലിയ അപകടമാണിത്. അദ്ദേഹം ഒരുമികച്ച ചാമ്പ്യനാണ്. ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ അദ്ദേഹം ജീവനക്കാരെ സഹായിക്കുന്നു. അധികമാരും ഇങ്ങനെ ചെയ്യാറില്ല." - എന്നാണ് പുറത്തുവന്ന വീഡിയോയിൽ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com