
റിയാദ് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന് ആശ്വസിക്കാം. റഹീമിന് കീഴ്‌ക്കോടതി വിധിച്ച 20 വർഷം തടവ് ശിക്ഷ അപ്പീൽ കോടതി ശരിവച്ചു. (Abdul Rahim's release case)
ഇത് സംബന്ധിച്ച് ഉത്തരവിറക്കി. റിയാദ് ക്രിമിനൽ കോടതിയുടെ വിധി ഇറങ്ങിയത് ഇക്കഴിഞ്ഞ മെയ് 26നാണ്. ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന അപ്പീൽ കോടതി സിറ്റിംഗ് നിലവിലെ വിധി ശരിവച്ചു.
19 വർഷം ജയിലിൽ ചിലവഴിച്ച പ്രതിക്ക് മോചനം അനുവദിക്കണമെന്നുള്ള പ്രതിഭാഗത്തിൻ്റെ ആവശ്യം കോടതി പരിഗണിച്ചില്ല. വിധി ആശ്വാസകരമാണെന്നാണ് റിയാദ് റഹീം സഹായ സമിതി അറിയിച്ചത്.