റിയാദ് : സൗദി ബാലൻ്റെ മരണത്തിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന് 20 വർഷം തടവ് ശിക്ഷ ലഭിച്ചത് ചെയ്ത കുറ്റം മറച്ചു വച്ചതിനാണെന്ന് പറഞ്ഞ് റിയാദ് സഹായസമിതി. (Abdul Rahim's release case)
അടുത്ത വർഷം മോചനമുണ്ടാകുമെന്നും, ഇത്രയും നാൾ തടവിൽ കഴിഞ്ഞതിനാലാണ് അതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നിരുന്നാലും മോചനം വേഗത്തിലാക്കാൻ പരമാവധി സാധ്യതകൾ തേടുമെന്നും അവർ കൂട്ടിച്ചേർത്തു.