
റിയാദ് : സൗദിയിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. റിയാദ് ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകി. (Abdul Rahim release case )
20 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കെയാണ് ഈ നീക്കം. അതിൽ 19 വർഷം പൂർത്തിയായി. ശിക്ഷ വർധിപ്പിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുമോയെന്ന് സംശയിക്കുന്നുണ്ട്.
അതേസമയം, നല്ല നടപ്പടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി റഹീമിൻ്റെ മോചനം വേഗത്തിലാക്കാൻ റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിക്കുമെന്നാണ് റിയാദ് നിയമ സഹായ സമിതി അറിയിച്ചത്.