
പാകിസ്ഥാൻ: 2025 - ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സുരക്ഷാ ചുമതലകൾ നിരസിച്ചതിന് നൂറിലധികം പൊലീസുകാരെ പിരിച്ചുവിട്ട് പാകിസ്ഥാൻ(Champions Trophy). സുരക്ഷാ ചുമതലകൾ നിർവഹിക്കാൻ വിസമ്മതിച്ചതിന് പാകിസ്ഥാൻ പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പിരിച്ചുവിട്ട ഉദ്യോഗസ്ഥർ പോലീസ് സേനയുടെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരാണ്. നിരവധി തവണ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് പഞ്ചാബ് പോലീസിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.