
ബ്രസീൽ: വിവാഹം നിശ്ചയിച്ചുറപ്പിച്ച യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാരോപിച്ച് പുരോഹിതനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ബ്രസീലിലെ മാറ്റോ ഗ്രോസോ സംസ്ഥാനത്തെ നോവ മരിംഗയിലുള്ള ഔർ ലേഡി ഓഫ് അപ്പാരെസിഡ ഇടവകയുടെ തലവനായ റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോയുടെ വസതിയാണ് പ്രദേശവാസികൾ വളഞ്ഞത്.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സിങ്കിനടിയിൽ ഒളിച്ച യുവതി
പ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാതിരുന്ന സമയത്താണ് പുരോഹിതൻ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. രോഷാകുലരായ നാട്ടുകാർ പുരോഹിതന്റെ വീട്ടിലേക്ക് ഇരച്ചുകയറിയപ്പോൾ ഇദ്ദേഹത്തെ അർദ്ധനഗ്നനായ നിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.തുടർന്ന്, നാട്ടുകാർ കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ, 21 വയസ്സുള്ള യുവതി ബാത്ത്‌റൂം സിങ്കിനടിയിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. യുവതിയെ നാട്ടുകാർ ബലം പ്രയോഗിച്ച് വലിച്ച് പുറത്തിടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.
പുരോഹിതന്റെയും യുവതിയുടെയും വിശദീകരണം
സംഭവം വിവാദമായതോടെ, പ്രാദേശിക മാധ്യമമായ ടി.എം.സെഡിനോട് പുരോഹിതൻ വിശദീകരണം നൽകി.
വ്യായാമം ചെയ്ത ശേഷം വീട്ടിലെത്തിയ സ്ത്രീയ്ക്ക് കുളിക്കാൻ അനുവാദം നൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് റവ. ലൂസിയാനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇരുവരും അവകാശപ്പെട്ടു.എന്നാൽ , യുവതിയെയും കൂട്ടി പുരോഹിതൻ പള്ളിയിലെ വസതിയിലേക്ക് പോകുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്നു. ബാത്ത്‌റൂമിൽ നിന്ന് പുറത്തുവരുമ്പോൾ യുവതി ഷോർട്‌സും ടാങ്ക് ടോപ്പുമാണ് ധരിച്ചിരുന്നത് എന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.സംഭവം ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെതിരെ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.