

ഡിനിപ്രോ: റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്‌നിലെ ഡിനിപ്രോ നഗരത്തിൽ പ്രവർത്തിക്കുന്ന പൊതു പ്രക്ഷേപണ സ്ഥാപനമായ സുസ്പിൽനെ (Suspilne) യുടെ ന്യൂസ്‌റൂം കെട്ടിടത്തിനും യുക്രെയ്‌നിയൻ റേഡിയോ ഡിനിപ്രോയുടെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി സുസ്പിൽനെ അറിയിച്ചു. റഷ്യൻ തിങ്കളാഴ്ച രാത്രി വൈകി മേഖലയിൽ ഡ്രോൺ ആക്രമണം നടത്തിയതായും, ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും, നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഡിനിപ്രോയുടെ ഭരണ കേന്ദ്രമായ ഡിനിപ്രോപെട്രോവ്സ്ക് മേഖലയുടെ ആക്ടിംഗ് ഗവർണർ വ്‌ളാഡിസ്ലാവ് ഹൈവാനെൻകോ ടെലിഗ്രാമിൽ കുറിച്ചു.
സുസ്പിൽനെ നൽകിയ വിവരങ്ങൾ അനുസരിച്ച്, കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും ജനലുകളും വാതിലുകളും തകരുകയും കെട്ടിടത്തിൻ്റെ നിലകൾക്കും മേൽക്കൂരയ്ക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ആക്രമണം നടന്ന സമയത്ത് കെട്ടിടത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല, അതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴുവായത്. ടെലിവിഷൻ, റേഡിയോ, ഓൺലൈൻ വാർത്താ സേവനങ്ങൾ എന്നിവ രാജ്യത്തുടനീളമുള്ള പ്രാദേശിക ഔട്ട്ലെറ്റുകൾ വഴി നൽകുന്ന യുക്രെയ്‌നിലെ ദേശീയ പൊതു പ്രക്ഷേപണ സ്ഥാപനമാണ് സുസ്പിൽനെ. യുക്രെയ്‌നിലെ കിഴക്കൻ-മധ്യഭാഗത്തുള്ള വ്യാവസായിക നഗരമായ ഡിനിപ്രോയ്ക്കും ഡിനിപ്രോപെട്രോവ്സ്ക് മേഖലയ്ക്കും നേരെ നാല് വർഷത്തോളമായി റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.
A Russian overnight drone attack in the Ukrainian city of Dnipro damaged the building housing the newsroom of public broadcaster Suspilne and Ukrainian Radio Dnipro, according to the broadcaster.