32 വയസ്സുവരെ കൗമാരം നീളുമോ? തലച്ചോറിന്റെ അഞ്ച് ഘട്ടങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ | Adolescence

32 വയസ്സ് എത്തുന്നത് വരെ തലച്ചോറിലെ ശൃംഖലകൾ വികസിക്കുകയും അതിനുശേഷം പുതിയൊരു പാതയിലേക്ക് നീങ്ങുകയും ചെയ്യുന്നു
 Adolescence
Updated on

ബാല്യത്തിനും യൗവനത്തിനും ഇടയിലുള്ള ഒരു പരിവർത്തന ഘട്ടമാണ് കൗമാരം (Adolescence). സാധാരണയായി 10 മുതൽ 19 വയസ്സുവരെയാണ് ഒരു മനുഷ്യന്റെ കൗമാരം എന്ന് പറയപ്പെടുന്നത്. എന്നാൽ 32 വയസ്സുള്ള ഒരു മുതിർന്ന വ്യക്തി കൗമാരം പ്രായത്തിലാണ് എന്ന് പറഞ്ഞാൽ വിശ്വാസിക്കോമോ? പുതിയ പഠനം അനുസരിച്ച് 32 വയസ്സുവരെ കൗമാരം നീളുമത്രെ.

മനുഷ്യന്റെ തലച്ചോറിന്റെ വളർച്ചയിൽ ഒൻപത്, 32, 66, 83 എന്നീ നാല് പ്രായങ്ങളാണ് ഏറ്റവും നിർണായകമായ "വളർച്ചാ വഴിത്തിരിവുകൾ" എന്ന് പുതിയ പഠനം. കൗമാരം 32 വയസ്സുവരെ നീണ്ടുനിൽക്കാമെന്നും ഈ പഠനം കണ്ടെത്തി. 'നേച്ചർ കമ്യൂണിക്കേഷൻസ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണത്തിനായി 90 വയസ്സുവരെ പ്രായമുള്ള പങ്കെടുത്തവരുടെ 4,000-ത്തോളം തലച്ചോറിലെ സ്കാനുകൾ പരിശോധിച്ചു. തലച്ചോറിന്റെ വളർച്ച, പക്വത, ശോഷണം എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യർ അഞ്ച് "തലച്ചോറിലെ ഘട്ടങ്ങളിലൂടെ" (Brain Phases) കടന്നുപോകുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ, വ്യക്തിത്വവും ബുദ്ധിയും പൂർണമായി സ്ഥിരീകരിക്കപ്പെടുന്നതും സ്ഥായിയായ ഒരു തലത്തിൽ എത്തുന്നതും 32 വയസ്സിൽ മാത്രമാണ് എന്നതാണ്. തലച്ചോറിലെ വെള്ളയും ചാരനിറത്തിലുമുള്ള പദാർഥങ്ങൾക്ക് ഈ ഘട്ടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ജനനം മുതൽ ഒൻപത് വയസ്സുവരെയുള്ള ബാല്യം, ഒൻപത് മുതൽ 32 വയസ്സുവരെയുള്ള കൗമാരം, 32 മുതൽ 66 വയസ്സുവരെയുള്ള യുവത്വം/മുതിർന്ന പ്രായം, 66 മുതൽ 83 വയസ്സുവരെയുള്ള പ്രായം കുറഞ്ഞ വാർദ്ധക്യം, 83 വയസ്സിനു ശേഷമുള്ള വാർദ്ധക്യം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായിട്ടാണ് ഗവേഷകർ തലച്ചോറിന്റെ വികാസത്തെ തിരിച്ചിരിക്കുന്നത്. ഹോർമോൺ മാറ്റങ്ങളും ന്യൂറോബയോളജിക്കൽ മാറ്റങ്ങളും കാരണം കൗമാരത്തിന്റെ തുടക്കത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങളും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നുവെന്നും പഠനം പറയുന്നു.

കൗമാരം 32 വയസ്സുവരെ നീളാനുള്ള കാരണം, ഈ മാറ്റം കേവലം ജൈവശാസ്ത്രപരമായ മാറ്റത്തെ ആശ്രയിക്കുന്നതിനു പകരം സാംസ്കാരികവും സാമൂഹികവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. 32 വയസ്സ് എത്തുന്നത് വരെ തലച്ചോറിലെ ശൃംഖലകൾ വികസിക്കുകയും അതിനുശേഷം പുതിയൊരു പാതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഈ കണ്ടെത്തൽ, തലച്ചോറിന്റെ ദുർബലതകളെയും മാനസികാരോഗ്യ വെല്ലുവിളികളെയും കുറിച്ച് നന്നായി മനസ്സിലാക്കാൻ സഹായിക്കുമെന്ന് പഠനത്തിന്റെ രചയിതാക്കളിൽ ഒരാളായ ഡങ്കൻ ആസ്‌റ്റിൽ പ്രൊഫസർ അഭിപ്രായപ്പെട്ടു.

Summary

A new study published in Nature Communications suggests that the phase of adolescence can extend until the age of 32, with the human brain hitting four critical "turning points" at ages nine, 32, 66, and 83. The research, which examined nearly 4,000 brain scans, identified five distinct brain phases, noting that personality and intelligence only fully stabilize and plateau after the age of 32. The study attributes the extended adolescence, especially in Western countries, not just to biology but also to cultural and social factors influencing brain network development and vulnerability.

Related Stories

No stories found.
Times Kerala
timeskerala.com