
സോൾ: യുഎസ് സൈന്യവുമായി ചേർന്ന് നടത്തിയ ലൈവ്-ഫയർ അഭ്യാസത്തിനിടെ രണ്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്ത് എട്ട് ബോംബുകൾ വർഷിച്ചു. ഉത്തരകൊറിയൻ അതിർത്തിയോട് ചേർന്ന നഗരമായ പോച്ചിയോൺ എന്ന സ്ഥലത്താണ് അബദ്ധത്തിൽ ബോംബുകൾ വീണത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. കെഎഫ്-16 യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച എംകെ-82 ബോംബുകൾ രാജ്യത്തിനുള്ളിൽ വൂണു. സംഭവം സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയെന്ന് ദക്ഷിണ കൊറിയയുടെ വ്യോമസേന പ്രസ്താവനയിൽ വ്യക്തമാക്കി.
ഞങ്ങളുടെ കെഎഫ്-16 (ജെറ്റ് ഫൈറ്റർ) അസാധാരണമായി എംകെ-82 ബോംബുകളുടെ എട്ട് ഷെല്ലുകൾ വർഷിച്ചു. ഫയറിംഗ് റേഞ്ചിന് പുറത്താണ് ബോംബുകൾ വീണുതെന്ന് വ്യോമസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി വ്യക്തമാക്കി. അപകടം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കും.