World
മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി | Malayali Student
രണ്ട് ദിവസമായി ഡോണ പനി ബാധിതയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
കോഴിക്കോട്: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി(Malayali student). കോഴിക്കോട് കുറ്റ്യാടി, ചക്കിട്ടപ്പാറ പേഴത്തുങ്കല്‍ ദേവസ്യ-മോളി ദമ്പതികളുടെ മകൾ ഡോണ ദേവസ്യ (25) യാണ് മരിച്ചത്.
രണ്ട് ദിവസമായി ഡോണ പനി ബാധിതയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. രണ്ട് വര്‍ഷം മുന്‍പ് ജര്‍മനിയില്‍ എത്തിയ ഡോണ, വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍റര്‍നാഷണല്‍ മാനേജ്‌മെന്‍റില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. ന്യൂറംബര്‍ഗിലാണ് താമസിച്ചത്. മൃതദേഹം, ജര്‍മനിയിലെ പൊലീസ് നടപടികള്‍ക്ക് ശേഷം നാട്ടില്‍ എത്തിക്കും.

