

ബീജിംഗ്: തായ്‌വാനെക്കുറിച്ച് ജപ്പാൻ പ്രധാനമന്ത്രി നടത്തിയ സമീപകാല പരാമർശത്തെ തുടർന്ന് ചൈനയും ജപ്പാനും ( China - Japan) തമ്മിലുള്ള വ്യാപാര സഹകരണത്തിന് വലിയ തിരിച്ചടി നേരിട്ടതായി ചൈനീസ് വാണിജ്യ മന്ത്രാലയം. തെറ്റായ പാതയിൽ തന്നെ ജപ്പാൻ ഉറച്ചുനിൽക്കുകയാണെങ്കിൽ, അതിനെതിരെ ചൈന ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹെ യോങ്‌ചിയാൻ മുന്നറിയിപ്പ് നൽകി.
ഏഷ്യയിലെ വലിയ രണ്ട് സാമ്പത്തിക ശക്തികൾക്കിടയിൽ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായത് ജപ്പാൻ പ്രധാനമന്ത്രി സാനെ തകൈച്ചി നടത്തിയ പരാമർശമാണ്. ചൈനയുടെ തായ്‌വാൻ ആക്രമണം ജപ്പാൻ്റെ നിലനിൽപ്പിന് ഭീഷണിയാണെങ്കിൽ, ടോക്കിയോയുടെ ഭാഗത്തുനിന്ന് സൈനിക പ്രതികരണം ഉണ്ടായേക്കാം എന്ന് അവർ ഈ മാസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ പരാമർശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. ഇതേതുടർന്ന് ചൈനീസ് വിനോദസഞ്ചാരികൾക്ക് ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകുകയും ജപ്പാനിൽ നിന്നുള്ള കടൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണ്ണമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
China's commerce ministry has stated that trade cooperation with Japan has taken a "great" hit following recent remarks on Taiwan by Japanese Prime Minister Sanae Takaichi. The ministry warned that if Japan insists on proceeding down the "wrong" path, China will take necessary countermeasures.