യുദ്ധക്കെടുതിക്ക് പിന്നാലെ ഗസയിൽ പ്രകൃതിക്ഷോഭവും; അതിശൈത്യത്തിൽ കുഞ്ഞുങ്ങളടക്കം എട്ടു മരണം | Gaza Crisis

അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിൽ ഇസ്രായേൽ തുടരുന്ന തടസ്സങ്ങൾ മരണസംഖ്യ ഉയരാൻ കാരണമാകുന്നു
Gaza Crisis
Updated on

ഗസ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസയിൽ അതിശൈത്യവും കനത്ത കാറ്റും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു (Gaza Crisis). അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിൽ ഇസ്രായേൽ തുടരുന്ന തടസ്സങ്ങൾ മരണസംഖ്യ ഉയരാൻ കാരണമാകുന്നുണ്ട്. തണുപ്പ് സഹിക്കാനാവാതെയും തകർന്ന കെട്ടിടങ്ങൾക്കിടയിൽപ്പെട്ടും കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരു വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്നു.

പലസ്തീൻ അഭയാർത്ഥികൾ കഴിയുന്ന കൂടാരങ്ങൾ അതിശക്തമായ കാറ്റിൽ തകരുകയും ആയിരക്കണക്കിന് കുടുംബങ്ങൾ വീണ്ടും തെരുവിലാകുകയും ചെയ്തു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗസയിലേക്കുള്ള മരുന്നുകളുടെയും പാർപ്പിട സാമഗ്രികളുടെയും വരവ് ഇസ്രായേൽ തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹമാസ് ആരോപിച്ചു. കടുത്ത തണുപ്പും പട്ടിണിയും മൂലം ഗസയിൽ പടരുന്ന രോഗങ്ങൾ മറ്റൊരു മാനുഷിക ദുരന്തത്തിന് വഴിയൊരുക്കുകയാണെന്ന് സിവിൽ ഡിഫൻസ് വക്താവ് മുന്നറിയിപ്പ് നൽകി.

Summary

A lethal combination of war-damaged infrastructure and a severe winter storm has claimed eight lives in Gaza, including young children. Despite an active ceasefire, Israel’s ongoing blockade on essential shelter materials and medical aid has left tens of thousands of displaced Palestinians vulnerable to freezing temperatures and collapsing buildings. International agencies have warned that the lack of adequate heating and housing is turning the seasonal storm into a preventable human catastrophe.

Related Stories

No stories found.
Times Kerala
timeskerala.com