
ഗാസ: ഗാസയിൽ ഭക്ഷണവും വെള്ളവും വാങ്ങാൻ ശ്രമിച്ച 798 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി(Gaza). ഇത് മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും സുരക്ഷിതമല്ലെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തു.
മെയ് അവസാനത്തോടെ ഗാസയിൽ ഭക്ഷ്യ പാക്കേജുകൾ വിതരണം ചെയ്യാൻ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) ആരംഭിച്ചിരുന്നു. യു.എസിന്റെയും ഇസ്രായേലിന്റെയും നേതൃത്വത്തിൽ സഹായ കേന്ദ്രങ്ങൾ വഴിയും യു.എന്നിന്റെ ദുരിതാശ്വാസ ഗ്രൂപ്പുകൾ നടത്തുന്ന മാനുഷിക വാഹനവ്യൂഹങ്ങൾ വഴിയുമാണ് ഭക്ഷ്യ പാക്കേജുകൾ വിതരണം ചെയ്തിരുന്നത്. ഇതിന് സമീപമാണ് 615 പലസ്തീനികൾ കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം.