ടോക്കിയോ : ജപ്പാനിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ജപ്പാന്റെ വടക്കൻ തീരത്താണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമോറി, ബൊക്കൈഡോ തീരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർവരെ ഉയരത്തിൽ സുനാമി ഉണ്ടാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ജനങ്ങൾ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.