
പാപുവ: കിഴക്കൻ ഇന്തോനേഷ്യൻ മേഖലയായ പാപുവയിൽ ഭൂചലനം(earthquake) . റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
പ്രാദേശിക സമയം ഇന്ന് വൈകുന്നേരം 5.24 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പാപുവയിലെ അബേപുര പട്ടണത്തിന് ഏകദേശം 193 കിലോമീറ്റർ വടക്കുപടിഞ്ഞാറാണെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
അതേസമയം ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പറഞ്ഞു.