ഗാസ സിറ്റി : ഗാസാ മുനമ്പിന് നേർക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവില്‍ ഡിഫന്‍സ് ഏജന്‍സിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പുലര്‍ച്ചെ മുതല്‍ ഗാസയുടെ വിവിധഭാഗങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തില്‍ ഗാസ സിറ്റിയില്‍ പത്തുപേരാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ഗാസയില്‍ 14 പേരും ഗാസയുടെ തെക്കുഭാഗത്ത് 28 പേരും കൊല്ലപ്പെട്ടു.
ഗാസാ നിവാസികളില്‍ ചിലര്‍ക്ക് ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും മറ്റുചിലര്‍ക്ക് ഡ്രോണ്‍ ആക്രമണത്തിലുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ടവരുമുണ്ട്.