
ഗാസ: ഗാസയിൽ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ(Gaza). ഗാസയിൽ 500,000 ആളുകൾ പട്ടിണി നേരിടുന്നുണ്ടെന്ന് ഉറപ്പായതോടെയാണ് വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
എന്നാൽ, ക്ഷാമം പൂർണമായും തടയാവുന്നതാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. നിലവിൽ ഇസ്രായേലിന്റെ വ്യവസ്ഥാപിത തടസ്സങ്ങൾ മൂലം പലസ്തീൻ പ്രദേശത്തേക്ക് ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ല എന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തു.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. "ഗാസയിൽ ക്ഷാമമില്ലെന്നും പ്രചരിക്കുന്നത് കള്ളമാണെന്നും" ഇസ്രായേൽ പറഞ്ഞു