World
പാകിസ്ഥാനിൽ 5 നില കെട്ടിടം തകർന്ന സംഭവം: മരണം 27 ആയി; 3 പേർ അതീവ ഗുരുതരാവസ്ഥയിൽ | building collapses
തകർന്നു വീണ കെട്ടിടത്തിന് 30 വർഷം പഴക്കമുള്ളതായാണ് വിവരം.
കറാച്ചി: പാകിസ്ഥാനിൽ അഞ്ച് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 27 ആയി(building collapses). പരിക്കേറ്റവരിൽ 15 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം കെട്ടിട അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും നീക്കം ചെയ്തതായും രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും റെസ്ക്യൂ 1122 വിഭാഗം അറിയിച്ചു. തകർന്നു വീണ കെട്ടിടത്തിന് 30 വർഷം പഴക്കമുള്ളതായാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായി അധികൃതർ അറിയിച്ചു.