
ബാലി: ബാലിക്ക് സമീപം കപ്പൽ മുങ്ങി അഞ്ച് പേർ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന 29 പേർക്കായി തിരച്ചിൽ തുടരുന്നു(boat). ഇന്തോനേഷ്യയിലെ റിസോർട്ട് ദ്വീപായ ബാലിക്ക് സമീപം കഴിഞ്ഞ രാത്രിയാണ് കപ്പൽ അപകടത്തിൽപെട്ടത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ 15 ബോട്ടുകളും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം തിരച്ചിലിന് വെല്ലുവിളിയായി കടലിൽ 6.5 അടി വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉയരുന്നുണ്ട്. കപ്പലിൽ 14 ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. എഞ്ചിൻ മുറിയിൽ ചോർച്ചയുണ്ടായി വെള്ളം അകത്ത് കടന്നാണ് കപ്പൽ മുങ്ങിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.