
ഗസ്സ സിറ്റി: ഗസ്സയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രായേലിെന്റ മുന്നറിയിപ്പ്. സെയ്തൂൻ, തെൽ അൽ ഹവാ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജനങ്ങളോട് തെക്ക് ഭാഗത്തേക്ക് മാറാനാണ് നിർദേശിച്ചിരിക്കുന്നത്.ഈ മേഖലയിൽനിന്ന് ഇസ്രായേലിന് നേർക്കുണ്ടായ റോക്കറ്റാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് സൈന്യം അറിയിച്ചു.
അതിനിടെ, 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 38 പേർ കൂടി കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.