മ്യാൻമറിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: തുടർചലനങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | earthquake

ആഴം കുറഞ്ഞ ഭൂചലനങ്ങൾ അപകടകരമായതിനാൽ തുടർ ചലനങ്ങൾക്കും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
earthquake
Published on

മ്യാൻമർ: മ്യാൻമറിൽ ഭൂചലനം(earthquake). റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 25 കിലോമീറ്റർ ആഴത്തിലാണ്.

ഇന്ന് പുലർച്ചെ 3 മണിക്കാണ് ഭൂചലനം ഉണ്ടായത്. ആഴം കുറഞ്ഞ ഭൂചലനങ്ങൾ അപകടകരമായതിനാൽ തുടർ ചലനങ്ങൾക്കും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേസമയം ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com