
മോസ്കോ: റഷ്യയുടെ പസഫിക് തീരത്ത് ഭൂചലനം(earthquakes). മൂന്ന് ശക്തമായ ഭൂകമ്പങ്ങളാണ് അനുഭവപ്പെട്ടത്. പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി തീരത്ത് 32 മിനിറ്റിനുള്ളിലാണ് 3 ഭൂചലനങ്ങളും ഉണ്ടായത്. ആദ്യം ഉണ്ടായ ചലനത്തിൽ 5.0 തീവ്രത രേഖപ്പെടുത്തി.
തുടർന്ന് 6.7 തീവ്രത രേഖപ്പെടുത്തിയ ചലനവും പിന്നീട് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവുമാണ് ഉണ്ടായത്. ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് 151 കിലോമീറ്റർ കിഴക്ക് ഭൗമോപരിതലത്തി നിന്നും 8.7 കിലോമീറ്റർ ആഴത്തിലാണ്.
ഭൂചലനങ്ങളെ തുടർന്ന് പസഫിക് സമുദ്രത്തിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുള്ളതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.