
ഗസ്സ സിറ്റി: ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 27 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 413 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം നടക്കുന്നത്. മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെ നടന്ന ആക്രമണത്തിൽ ഒരു വിദേശ ജീവനക്കാരൻ കൊല്ലപ്പെട്ടു.
പരിക്കേറ്റ അഞ്ച് ജീവകാരുണ്യ പ്രവർത്തകരെ അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നുസൈറത്ത് അഭയാർഥി ക്യാമ്പിലെ വീടും ആക്രമണത്തിൽ തകർന്നു. ഖാൻ യൂനിസിന് സമീപം അബസാൻ അൽ ജദീദ നഗരത്തിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റി. ജനങ്ങളോട് വീടുവിട്ട് പോകാൻ ഉത്തരവ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
ഇസ്രായേലിന് നേരെ ആക്രമണത്തിന് തയാറെടുത്ത ഹമാസ് സൈനിക കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.