
കീവ്: റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവിൽ 26 പേർകൊല്ലപ്പെട്ടു(Russian attack). വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 3 കുട്ടികളും ഉൾപെടുന്നതായാണ് വിവരം. 16 കുട്ടികൾ ഉൾപ്പെടെ 159 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
ഇത് സംബന്ധിച്ച വിവരം ഉക്രെയ്ൻ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. അതേസമയം ആക്രമണത്തിന് പിന്നാലെ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യയിൽ "ഭരണമാറ്റം" കൊണ്ടുവരാൻ സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചു.