കാനഡ : കാനഡയിലെ എഡ്മണ്ടിൽ രണ്ട് പഞ്ചാബി യുവാക്കൾ വെടിയേറ്റ് മരിച്ചു. കാനഡയിൽ പഠനത്തിനെത്തിയ മൻസ ജില്ലയിലെ ബുധ്‌ലഡ താലൂക്കിലെ ബറേഹ് സ്വദേശി ഗുർദീപ് സിങ് (27), ഉഡാത് സായിദ്‌വാല സ്വദേശി രൺവീർ സിങ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ 1: 45-ന് കൂട്ടുകാർക്കൊപ്പം സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഇരുവർക്കും വെടിയേറ്റത്. സംഭവസ്ഥലത്തെത്തിയ പൊലീസ് വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 32-ാം സ്ട്രീറ്റിനും 26-ാം അവന്യൂവിനും സമീപമുള്ള താമസസ്ഥലത്താണ് സംഭവം നടന്നത്.
കാനഡ പോലീസ് ചില പഞ്ചാബി യുവാക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം യാദിർശ്ചികമല്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കാരണം ഇതിവരെയും വ്യക്തമായിട്ടില്ല.