

കോലാലംപൂർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെ (Najib Razak) 15 വർഷത്തെ തടവിനും ഏകദേശം 11.4 ബില്യൺ റിംഗിറ്റ് (ഏകദേശം 2.8 ബില്യൺ ഡോളർ) പിഴയ്ക്കും കോടതി ശിക്ഷിച്ചു. അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഹൈക്കോടതി ജഡ്ജി കോളിൻ ലോറൻസ് സെക്വേര ശരിവെച്ചത്. നിലവിൽ മറ്റൊരു അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന നജീബിന് ഈ വിധി വലിയ തിരിച്ചടിയാണ്.
അധികാര ദുർവിനിയോഗത്തിന് നാല് കേസുകളിലായി 15 വർഷം വീതവും, കള്ളപ്പണം വെളുപ്പിച്ചതിന് 21 കേസുകളിലായി 5 വർഷം വീതവുമാണ് ശിക്ഷ. ഇവ ഒരേസമയം അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ 15 വർഷം കൂടി അദ്ദേഹം ജയിലിൽ കഴിയേണ്ടി വരും. 11.39 ബില്യൺ റിംഗിറ്റ് പിഴയ്ക്ക് പുറമെ, 2.08 ബില്യൺ റിംഗിറ്റ് ആസ്തികൾ കണ്ടുകെട്ടാനും ഉത്തരവുണ്ട്. പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷാ കാലാവധി വീണ്ടും വർദ്ധിക്കും.
നജീബ് റസാഖിന് ഒളിവിലുള്ള വ്യവസായി ജോ ലോയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മറ്റുള്ളവർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന നജീബിന്റെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. മലേഷ്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും വലിയ സ്വാധീനമുള്ള നജീബിനെതിരെയുള്ള വിധി നിലവിലെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഭരണകൂടത്തിലും പാർട്ടിയിലും വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം.വിധിക്കെതിരെ തിങ്കളാഴ്ച അപ്പീൽ നൽകുമെന്ന് നജീബിന്റെ അഭിഭാഷകർ അറിയിച്ചു
Former Malaysian Prime Minister Najib Razak was sentenced on December 26, 2025, to an additional 15 years in prison and a record fine of $2.82 billion (RM11.4 billion) in the high-profile 1MDB corruption case. The High Court found the 72-year-old guilty of four counts of abuse of power and 21 counts of money laundering involving RM2.3 billion.