

ഫെസ്: മൊറോക്കോയിലെ (Morocco) ചരിത്രപ്രധാനമായ ഫെസ് നഗരത്തിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് വീണ് കുറഞ്ഞത് 19 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തകർന്ന നാല് നില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അൽ-മുസ്തഖ്ബൽ എന്ന പ്രദേശത്താണ് ദുരന്തം നടന്നത്. എട്ട് കുടുംബങ്ങളാണ് ഈ കെട്ടിടങ്ങളിൽ താമസിച്ചിരുന്നത്. പോലീസ്, സിവിൽ പ്രൊട്ടക്ഷൻ സർവീസസ് എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഫെസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.
മൊറോക്കോയിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫെസിലെ പഴയ നഗരത്തിൽ ഒരു വീട് തകർന്ന് അഞ്ച് പേർ മരിച്ചിരുന്നു. 2023-ൽ ഉണ്ടായ ശക്തമായ ഭൂകമ്പങ്ങൾ കാരണം പല കെട്ടിടങ്ങളും ദുർബലമായിട്ടുണ്ടാകാം എന്ന് അധികൃതർ അഭിപ്രായപ്പെട്ടിരുന്നു.
At least 19 people were killed and 16 injured when two four-storey residential buildings collapsed in the historic city of Fes, Morocco. The casualties, confirmed by the state news agency, included several children.