സെനഗൽ യുവ ഫുട്‌ബോൾ താരത്തെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി | Murder

പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബിന്റെ ട്രയൽസിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഒരു സംഘം ടൂറെയെ തട്ടിക്കൊണ്ടുപോയത്
സെനഗൽ യുവ ഫുട്‌ബോൾ താരത്തെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി | Murder
Published on

ഡാക്കർ: സെനഗൽ യുവ ഫുട്‌ബോൾ താരമായ 18-കാരൻ ഗോൾകീപ്പർ ചെയ്ഖ് ടൂറെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബിന്റെ ട്രയൽസിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഒരു സംഘം ടൂറെയെ തട്ടിക്കൊണ്ടുപോയത്. ഘാനയിൽ എത്തിച്ച ശേഷമായിരുന്നു കൊലപാതകം. സംഘം ആവശ്യപ്പെട്ട മോചനദ്രവ്യം നൽകാൻ ടൂറെയുടെ കുടുംബത്തിന് സാധിക്കാതെ വന്നതിനെ തുടർന്നാണ് കൊലപാതകം നടന്നത്.(18-year-old Senegalese goalkeeper was tragically kidnapped and murdered)

ശനിയാഴ്ച ആഫ്രിക്കൻ ഇന്റഗ്രേഷൻ ആൻഡ് ഫോറിൻ അഫയേഴ്സ് മന്ത്രാലയം ടൂറെയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം ഉടൻ തന്നെ സെനഗലിലേക്ക് തിരികെ കൊണ്ടുവരും.

സെനഗലിലെ യെംബെയുളിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ താരമായിരുന്നു ടൂറെ. ഘാനയിലെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബിന്റെ ട്രയൽസിനെന്നു പറഞ്ഞ് കബളിപ്പിച്ചാണ് സംഘം യുവതാരത്തെ കുടുക്കിയത്. പ്രൊഫഷണൽ ക്ലബ്ബിൽ കളിക്കാമെന്ന മോഹവുമായി ഘാനയിലെത്തിയ യുവതാരത്തെ സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയായിരുന്നു.

പിന്നീട് കുടുംബത്തോട് വലിയ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഈ വലിയ തുക കണ്ടെത്താൻ കുടുംബത്തിന് സാധിക്കാതെ വന്നതോടെ സംഘം ടൂറെയെ കൊലപ്പെടുത്തി ഘാനയിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

യുവതാരത്തെ കൊലപ്പെടുത്തിയ ക്രിമിനൽ സംഘത്തെ കണ്ടെത്താൻ സെനഗൽ സർക്കാർ ഘാന പോലീസുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എസ്പ്രിറ്റ് ഫുട്ട് അക്കാദമിയുടെ മികച്ച യുവതാരങ്ങളിൽ ഒരാളായിരുന്നു ചെയ്ഖ് ടൂറെ.

Related Stories

No stories found.
Times Kerala
timeskerala.com