
പെഷാവർ : പാകിസ്താനിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടു പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ മഴയിൽ മരിച്ചവരുടെ ആകെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മിന്നൽപ്രളയം ധാരാളം വിനോദസഞ്ചാരികളെയും ബാധിച്ചു.
കണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഖെെബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ 58 പേരെ കണ്ടെത്തി. നൂറോളം വരുന്ന പ്രവർത്തകരുടെ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
പാകിസ്താനിൽ വരുംദിവസങ്ങളിലും മഴക്കാല മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് പാകിസ്താനിലെ പ്രതിവർഷ മൺസൂൺ കാലയളവ്.