
പാകിസ്ഥാൻ: താലിബാൻ ചാവേർ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു(Pakistan). 29 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്. ചാവേർ ബോംബർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് അപകടമുണ്ടാക്കിയത്.
സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നതായാണ് വിവരം. ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാൻ താലിബാൻ സംഘടനയിലെ ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ഏറ്റെടുത്തു.