ബെയ്ജിങ് : വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. അപകടത്തില്‍ മരണസംഖ്യ12 ആയി ഉയര്‍ന്നു. സംഭവത്തിൽ നാല് പേരെ കാണാതായതായി റിപ്പോർട്ടുകൾ.
ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് വെള്ളിയാഴ്ചയോടെ തകര്‍ന്നു വീണത്.സ്റ്റീല്‍ കേബിളിനുണ്ടായ തകരാര്‍ മൂലം പാലത്തിന്റെ ഒരുഭാഗം തകര്‍ന്ന് നദിയിലേക്ക് പതിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടസമയത്ത് 15 ജീവനക്കാരും ഒരു പ്രൊജ്ക്ട് മാനേജറുമായിരുന്നു പ്രദേശത്തുണ്ടായിരുന്നതായി റിപ്പോർട്ട്.രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത പ്രതിരോധ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.