
കുവൈത്ത് സിറ്റി : വിഷമദ്യം കഴിച്ച് കുവൈത്തിൽ പത്ത് പ്രവാസികൾ മരണപ്പെട്ടുവെന്ന് വിവരം. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. ഒട്ടേറെപ്പേർ ചികിത്സയിൽ ആണെന്ന് റിപ്പോർട്ടുണ്ട്. ( 10 Dead at Kuwait After Consuming Toxic Alcohol)
മദ്യത്തിൽ നിന്ന് വിഷബാധ ഉണ്ടായതായി പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചു. ഇവർ മദ്യം വാങ്ങിയത് ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് എന്നാണ് വിവരം. ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.