ഹൃദയാഘാതം തടയാൻ തണ്ണിമത്തൻ്റെ കുരു.! Watermelon seed to prevent heart attack.
തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിരിക്കുന്നു.
തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിരിക്കുന്നു.
ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും ഇത് ആവശ്യമാണ്.
മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തന്‍ കുരുക്കള്‍.
ഈ കൊഴുപ്പുകള്‍ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമാണ്.
ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ആവശ്യമാണ്.
തണ്ണിമത്തന്‍ കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകള്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.
ഉണക്കിയെടുത്ത തണ്ണിമത്തന്‍ കുരു നല്ല മയത്തില്‍ പൊടിച്ചു സൂക്ഷിച്ചാല്‍ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേര്‍ക്കാം. ഇനിമുതല്‍ തണ്ണിമത്തന്‍ കുരു കളയണ്ട, ഉപയോഗിച്ചോളൂ.